തിരുവനന്തപുരം: ജികെഎസ്എഫ് സീസണ്8ന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി എ. പി. അനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന് എംഎല്‍എ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തി.
മെഗാ സമ്മാനമായ ഒരു കോടിരൂപ (കൂപ്പണ്‍ നമ്പര്‍ 3123409), രണ്ടാം സമ്മാനമായ 20 ലക്ഷംരൂപ (4676094) എന്നിവ തിരുവനന്തപുരത്തിനും, മൂന്നാം സമ്മാനമായ 10ലക്ഷം (1668615,6079858,2192763)നും ലഭിച്ചു. ബെസ്റ്റ് ബിസിനസ്സ് മാന്‍ ഓഫ് ദി സീസണ് അവാര്‍ഡ് ഭീമ ഗോവിന്ദന് സമ്മാനിച്ചു.
സോഷ്യല്‍ ഫിനാന്‍സ് ഇന്സ്റ്റിറ്റിയൂഷന് അവാര്‍ഡ് കേരള സംസ്ഥാന പിന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാന് മോഹന്‍ ശങ്കറും എം.ഡി. ദീലീപ് കുമാറും ഏറ്റുവാങ്ങി. മികച്ച മുനിസിപ്പാലിറ്റിക്കുള്ള അവാര്‍ഡ് കരുനാഗപള്ളി മുനിസിപ്പല്‍ ചെയര്മാന് എച്ച്. സലിമിനും, കണ്‍വീനര്‍ എന്‍. അജയകുമാറിനും നല്കി. തദ്ദേശഉല്പന്നവിപണന പ്രോത്സാഹനത്തിനുള്ള അവാര്‍ഡ് കയര്‍ ഫെഡ് ചെയര്മാന് കെ. എന്‍ രാജുവും, അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ആര്. ഡി. ദേവരാജനും ചേര്‍ന്ന് ഏറ്റുവാങ്ങി.
മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അവാര്‍ഡ് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരീഷ് കുമാറിനും, കരകൗശലകോര്പ്പറേഷനുള്ള അവാര്‍ഡ് ചെയര്മാന് എം. സി.കമറുദിനും, കുടുംബശ്രീക്കുള്ള അവാര്‍ഡ് സഫ്ന, സാറാമ്മ,സൂശീലാഭായി എന്നിവര്‍ക്കും സമ്മാനിച്ചു. പ്രശസ്ത ചലച്ചിത്രതാരം സൂരാജ് വെഞ്ഞാറമൂടിന്റെ മെഗാഷോയും സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ഒന്നാം സമ്മാനര്‍ഹരായ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.
സമ്മാനാര്‍ഹരായ ഭാഗ്യശാലികള്‍ ബില്ലും കൂപ്പണും തിരിച്ചറിയല്‍ രേഖകളുമായി ജികെഎസ്എഫിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ കെ. എം. മുഹമ്മദ് അനില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: