കൊച്ചി: ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസത്തിനുള്ളില്‍ പുതിയ ബിസിനസ് പ്രീമിയം 14 ശതമാനം വര്‍ധിച്ച് 1.693 കോടി രൂപയുടെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.
ഗ്രോസ് റിട്ടേണ്‍ പ്രീമിയം 12 ശതമാനം വര്‍ധനവോടെ 5447 കോടിയിലെത്തി. ലാഭം 308 കോടി രൂപ. അസറ്റ്സ് അണ്ടര്‍ മാനേജ്മെന്റ് 29,262 കോടി രൂപയായി. സോള്‍വന്‍സി റേഷ്യോ നിശ്ചിത 150 ശതമാനം മറികടന്ന് 469 ശതമാനമായെന്ന് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് സൂദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: