നിരവധി വര്‍ഷങ്ങളായി വ്യവസായമേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഇന്ത്യന്വിമന് നെറ്റ്വര്‍ക്ക്.
കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) യുടെ വനിതാ വിഭാഗമായാണ് ഇന്ത്യന്വിമന് നെറ്റ്വര്‍ക്ക് (ഐഡബ്ല്യുഎന്‍) രൂപീകരിച്ചത്. ജീവിതത്തിന്റെ വിവിധ തുറകളിലെ ഉദ്യോഗസ്ഥകളായ സ്ത്രീകളുമായി സംസാരിച്ചതില്‍നിന്ന് സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സ്ത്രീകളുടെ നെറ്റ്വര്‍ക്ക് വേണമെന്ന് മനസ്സിലാക്കിയതില്നിന്നാണ് ഈ നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയത്.
തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ദേശീയ തലത്തില്‍ എത്തിക്കാന്‍ പശ്ചാത്തലമൊരുക്കുകയാണ് നെറ്റ്വര്‍ക്ക് ചെയ്യുക. അങ്ങനെ സിഐഐയുടെ വനിതാവിഭാഗമായി സ്ത്രീകള്‍ക്കുവേണ്ടിയുള്ള അനൗദ്യോഗിക നെറ്റ്വര്ക്കിംഗ് സംവിധാനം നിലവില്‍വന്നു. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവത്തനം ആരംഭിച്ച ഈ നെറ്റ്വര്ക്കിന് തമിഴ്നാട,് കര്‍ണാടക,കേരളം എന്നിവിടങ്ങളില്‍ ശാഖകളുണ്ട്.
സ്ത്രീകളുടെ ക്ഷേമത്തിന് ഇതു ഒരു മാതൃകയായി. സ്ത്രീകളെ നേരിട്ട് സഹായിക്കാന്‍ ഈ നെറ്റ്വര്‍ക്കിലൂടെ സാധിക്കുന്നു. ഔദ്യോഗികമായ പ്രശ്നങ്ങളും തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടുള്ള ഭയം മറികടന്ന്് അവരെ ഫലപ്രദമായും ശക്തമായും ആശയവിനിമയപാടവവുമുള്ളവരാക്കി മാറ്റാനും ഒരു കമ്പനിയുടെ ബിസിനസ്സ് രംഗത്ത് പൊരുതി മുന്നേറാന്‍ അവരെ പ്രപ്തരാക്കാനും സഹായിച്ചു വരുന്നു. തൊഴില്‍ രംഗത്തെ പരിധികള്‍ ഭേദിച്ച് ഔദ്യോഗികരംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് ഈ നെറ്റ്വര്‍ക്ക് സഹായകമാകുന്നു.
ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും മാനേജ്മെന്റ് പഠനം നടത്തുന്ന വിദ്യര്‍ത്ഥിനികള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശം നല്കിവരുന്നു. ഇതിനായി പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. കൂടാതെ തൊഴില്‍ രംഗത്തെ പുതുതലമുറയുടെ ആശയങ്ങളും നിര്‍ദേശങ്ങളും വെല്ലുവിളികളും പങ്കുവയ്ക്കാനും ഈ വേദി പ്രയോജനപ്പെടുത്താറുണ്ട്.
ഐഡബ്ല്യുഎന്നിന്റെ തിരുവനന്തപുരം ഡിവിഷന്, തിരുവനന്തപുരം നഗരത്തെ എങ്ങനെ വനിതാ സൗഹൃദ നഗരമാക്കാമെന്നത് സംബന്ധിച്ച് ഭേദഗതി നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. സുരക്ഷ ഉറപ്പാക്കുകയെന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ പോലീസ്, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, വനിതകളുള്‍പ്പെടുന്ന നഗരവാസികള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുടെ പിന്തുണയിലൂന്നിയുള്ള ആശയങ്ങളടങ്ങിയ ഭേദഗതി നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്.
കേരളത്തിലെ ഉദ്യോഗസ്ഥരായ വനിതകളുടെ സുരക്ഷയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടാണ് ഈ സര്‍വേയിലൂടെ വിശകലനം ചെയ്യുന്നത്. കൊച്ചിയിലും സമാനരീതിയിലുള്ള സര്‍വേകള്‍ നടത്താന്‍ ഈ നെറ്റ്വര്‍ക്ക് ഉദ്ദേശിക്കുന്നതായി തിരുവനന്തപുരം സോണ്‍ കണ്‍വീനര്‍ മൈത്രീ ശ്രീകാന്ത് പറഞ്ഞു. നഗരങ്ങളിലെ സ്ത്രീകള്‍ സുരക്ഷിതരാണെന്ന അവബോധം ഉണ്ടാക്കാന്‍ ഈ സര്‍വേയിലൂടെ ശ്രമം നടത്തി.
നഗരങ്ങളിലെ കുറ്റകൃത്യങ്ങളും അവ തടയാനുള്ള നടപടികളും ഈ സര്‍വേയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തും. അതിലൂടെ സാമൂഹ്യവിരുദ്ധ കാര്യങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ സുരക്ഷാസങ്കല്പ്പത്തിന് കരുത്തേകും. വനിതകളുടെ ആത്മവിശ്വാസവും സദാചാരമൂല്യങ്ങളും ശക്തിപ്പെടുത്തുന്നതില്‍ ഈ സര്‍വേ സഹായകമാകുമെന്നാണ് കേരളത്തിലെ കൊച്ചി സോണ്‍ കണ്‍വീനര്‍ അനുരാധാ ഗണേഷിന്റെയും അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: