ന്യൂദല്‍ഹി: ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഹങ്കരിക്കരുതെന്ന് പ്രവര്‍ത്തകരോടും എംഎല്എമാരോടുമായി എഎപി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ഉപദേശം.
വമ്പന്‍ വിജയം തന്നെയാണ് ദല്ഹിയിലുണ്ടായിരിക്കുന്നത്. അത് ദല്‍ഹി നിവാസികളുടെ പിന്തുണ കൊണ്ട് മാത്രമുണ്ടായതാണെന്നും കേജ്രിവാള് വ്യക്തമാക്കി.
അഹങ്കാരത്തോടെയാണ് മുന്നേറുന്നതെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം ദല്‍ഹി വീണ്ടും പാര്‍ട്ടിയെ ശിക്ഷിക്കുമെന്ന് കേജ്രിവാള് കൂട്ടിച്ചേര്‍ത്തു. എന്നിക്ക് മാത്രമായി ദല്‍ഹിയില്‍ ഒന്നും ചെയ്യാനില്ല. നമ്മുക്കൊന്നിച്ച് ദല്‍ഹിക്കായി പ്രവര്‍ത്തിക്കാമെന്നും കേജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: