ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ആപ് നേതാവും തന്റെ മുന്‍ അനുയായികളിലൊരാളുമായ അരവിന്ദ് കേജ്രിവാളിനെ അനുമോദിച്ച് അണ്ണാ ഹസാരെ രംഗത്ത്.
ദല്‍ഹിയില്‍ മുഖ്യമന്ത്രി പദത്തിലേയ്ക്കെത്തുന്നത് തന്റെ അനുയായികളിലൊരാളാണെന്നതില് താന്‍ സന്തോഷിക്കുന്നെന്ന് ഹസാരെ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേജ്രിവാളിന് എന്തു ഉപദേശമാണ് നല്കാനുദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് സര്ക്കാരെങ്ങനെ കൊണ്ടു പോകണമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് തന്നെക്കാള്‍ അനുഭവസമ്പത്തുണ്ട്. നല്ല രീതിയില്‍ തന്നെ അദ്ദേഹം അത് പ്രാവര്‍ത്തികമാക്കുമെന്നും ഹസാരെ പ്രതികരിച്ചു.
വിജയിക്കുന്നതും പരാജയപ്പെടുന്നതും രാഷ്ട്രീയത്തിന്റെ ഒരു ഭാഗമാണെന്ന് കിരണ്‍ ബേദിയോടായി ഹസാരെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: