മുളംകുന്നത്തുകാവ്: സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി മുമ്പേ തുടങ്ങേണ്ടതായിരുന്നുവെന്ന് സി.എന്‍. ജയദേവന് എം.പി. അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിപ്രകാരം എം.പി. തെരഞ്ഞെടുത്ത താന്ന്യം പഞ്ചായത്തിലെ ജനപ്രതിനിധികളുടേയും നിര്‍വഹണ ഉദ്യോഗസ്ഥരുടേയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും സാമൂഹ്യസന്നദ്ധസംഘടനാപ്രവര്ത്തകരുടേയും സംയുക്തയോഗം കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമുക്കനുയോജ്യമായ വിധത്തില്‍ അതു പ്രയോജനപ്പെടുത്താന്‍ കഴിയണം. കോഴ്സ് ഡയറക്ടര്‍ ഡോ.പീറ്റര്‍ എം. രാജ് ആമുഖപ്രഭാഷണം നടത്തി.കില അസി.പ്രൊഫ.ഇംതിയാസ് അലി, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പ്രേമലത. പ്രോജക്ട് ഓഫീസര്‍ ജോസഫ്, കോര്‍ഡിനേററര്‍ പി.വി. രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ഓരോ പാര്‍ലമെന്റ് മെമ്പര്‍മാരും തെരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളില്‍ അടിസ്ഥാനപരമായ സാമൂഹ്യ-സാമ്പത്തിക സര്‍വെ നടത്തി പ്രശ്നങ്ങള്‍ അപഗ്രഥിക്കുകയാണ് ആദ്യം ചെയ്യുന്നത്.
കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട്, എം.എല്‍.എ-എം.പി. ഫണ്ട്, പഞ്ചായത്തകളുടെ പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് സമഗ്ര വികസനപദ്ധതിക്കു രൂപം നല്‍കുന്നത്. ഇതിലൂടെ പഞ്ചായത്തിനെ മാതൃകാപഞ്ചായത്താക്കി മാറ്റും. ഗ്രാമീണറോഡുകളുടെ വികസനം, ആരോഗ്യ- വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, തൊഴില്‍ സംരഭങ്ങള്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: