ഇടുക്കി: പൊതുഇടങ്ങളിലെ പുകവലി നിരോധനം പ്രഹസനമാകുന്നു. ഒരു വര്‍ഷത്തിനിടെ 90396 കേസുകളാണ് റിപ്പോര്‍ട്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഒരു മാസം ചുരുങ്ങിയത് അറായിരം കേസുകളാണ് പൊതുസ്ഥലത്തെ പുകവലിയുമായി ബന്ധപ്പെട്ട് പിടിക്കുന്നത്.
200 രൂപയാണ് പരസ്യമായി പുകവലിക്കുന്നവരില്‍ നിന്നും ഈടാക്കുന്നത്. ഒരു വര്‍ഷത്തിനിടെ 16637500 രൂപയാണ് ഫൈനായി ഈടാക്കിയത്. 2014 ഓഗസ്റ്റിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 9501 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ജനുവരിയില്‍ 6014, ഫ്രെബ്രുവരി 6073,മാര്‍ച്ച് 7062, ഏപ്രില്‍ 6070, മേയ് 8174, ജൂണ്‍ 8246, ജൂലൈ 8432, ആഗസ്റ്റ് 9501, സെപ്തംബര്‍ 7596, ഒക്ടോബര്‍ 7618, നവംബര്‍ 7422, ഡിസംബര്‍ 8188 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: