ലോസ് ആഞ്ചലസ്: 57-ാമത് ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.സാം സ്മിത്തിന് നാല് അവാര്‍ഡുകളും ഫാരല്‍ വില്യംസിന് മൂന്ന് അവാര്‍ഡുകളും ലഭിച്ചു.
മികച്ച പുതുമുഖ ആര്‍ട്ടിസ്റ്റ്, മികച്ച പോപ്പ് വോക്കല്‍ ആല്‍ബം, സോങ് ഓഫ് ദി ഇയര്‍, റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ എന്ന വിഭാഗങ്ങളിലാണ് സാം സ്മിത്തിന് പുരസ്കാരം ലഭിച്ചത്. മികച്ച പോപ് സോളോ പെര്‍ഫോമന്‍സ് (ഹാപ്പി), മികച്ച അര്‍ബന്‍ ആല്‍ബം (ഗേള്‍), മികച്ച മ്യൂസിക് വിഡിയോ (ഹാപ്പി) എന്നീ വിഭാഗങ്ങളില്‍ ഫാരല്‍ വില്യംസും അവര്‍ഡുകള്‍ കരസ്ഥമാക്കി.
രണ്ട് ഇന്ത്യക്കാര്‍ക്ക് ഇക്കുറി ഗ്രാമി അവാര്‍ഡുകള്‍ ലഭിച്ചു.റിക്കി കേജ്, നീല വാസ് വാനി എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍.
ഇന്ത്യക്കാരനായ റിക്കി കേജിന്റെ വിന്‍ഡ്സ് ഓഫ് സംസാരയക്ക് മികച്ച നവയുഗ ആല്‍ബത്തിനുള്ള അവാര്‍ഡും, നോബല്‍ സമ്മാന ജേതാവായ മലാല യൂസഫ് സായിയുടെ ‘ ഐ.ആം മലാല’ എന്ന പുസ്തകത്തിന്റെ ഓഡിയോ പതിപ്പിന് ശബ്ദം നല്കിയ നീല വാസ് വാനിക്ക് മികച്ച കുട്ടികളുടെ ആല്‍ബത്തിനുള്ള ഗ്രാമി പുരസ്കാരവുമാണ് ലഭിച്ചത്.
റെക്കോര്‍ഡ് ഓഫ് ദി ഇയര്‍: സാം സ്മിത് (സ്റ്റേ വിത്ത് മി)
സോംഗ് ഓഫ് ദി ഇയര്‍: സാം സ്മിത് (സ്റ്റേ വിത്ത് മി)
മികച്ച കണ്ട്രി ആല്‍ബം: മിറാന്‍ഡ ലാംബെര്‍ട്ട് (പ്ലാറ്റിനം)
വോക്കല്‍ ആല്‍ബം: സാം സ്മിത് (ഇന്‍ ദി ലോണ്‍ലി അവര്‍)
ആല്‍ബം ഓഫ് ദി ഇയര്‍: ബെക്ക് (മോര്‍ണിംഗ് ഫേസ്)
ഓള്‍ട്ടര്‍നേറ്റീവ് റോക്ക് ആല്‍ബം: സെന്റ് വിന്‍സന്റ്
റാപ്പ് പെര്‍ഫോര്‍മന്‍സ്: കെന്‍ഡ്രിക്ക് ലാമര്‍ (ഐ)
ട്രഡീഷനല്‍ പോപ്പ് വോക്കല്‍ ആല്‍ബം: ടോണി ബെന്നെറ്റ്, ലേഡി ഗാഗ (ചീക്ക് ടു ചീക്ക്)
റോക്ക് പെര്‍ഫോര്‍മന്‍സ്: ജാക്ക് വൈറ്റ് (ലസാറെറ്റോ)
മെറ്റല്‍ പെര്‍ഫോര്‍മന്‍സ്: ടെനേഷ്യസ് ഡി (ദി ലാസ്റ്റ് ഇന്‍ ലൈന്‍)
റോക്ക് സോംഗ്: പരാമോര് (ഏയ്ന്റ് ഇറ്റ് ഫണ്‍ – ഹെയ്ലി വില്യംസ്, ടെയ്ലര് റോക്ക്)
പുതുമുഖ ആര്‍ട്ടിസ്റ്റ്: സാം സ്മിത്
ആര് ആന്‍ഡ് ബി പെര്‍ഫോര്‍മന്‍സ്: ബിയോണ്‍സ്, ജെ സെഡ് (ഡ്രങ്ക് ഇന്‍ ലവ്)
അര്‍ബന്‍ കണ്ടംപററി ആല്‍ബം: ഫാരല്‍ വില്യംസ് (ഗേള്‍)
റോക്ക് ആല്‍ബം: ബെക്ക് (മോര്‍ണിംഗ് ഫേസ്)
പോപ്പ് സോളോ: ഫാരല്‍ വില്യംസ് (ഹാപ്പി – ലൈവ്)
പോപ്പ് ഡ്യുയോ/ ഗ്രൂപ്പ് പെര്‍ഫോര്‍മന്‍സ്: എ ഗ്രേറ്റ് ബിഗ് വേള്‍ഡ് വിത് ക്രിസ്റ്റിന എഗ്യുലെറ
ട്രഡീഷനല്‍ ആര് ആന്‍ഡ് ബി പെര്‍ഫോര്‍മന്‍സ്: ജീസസ് ചില്‍ഡ്രന്‍സ് (ലാലാ ഹതാവേ, മാല്കൊം വാര്‍ണര്‍)
റാപ്പ് സോംഗ്: കെന്‍ഡ്രിക്ക് ലാമര്‍ (ഐ)
റാപ്പ് ആല്‍ബം: എമിനം (ദ് മാര്‍ഷല്‍ മാത്തേഴ്സ് എല്‍പി 2)
റാപ്പ്/സംഗ് കൊളാബറേഷന്: റിയാന (ദ് മോസ്റ്റര്‍)
ആര് ആന്‍ഡ് ബി ആല്‍ബം: ടോണി ബ്രാക്സ്ടണ്‍ ആന്‍ഡ് ബേബിഫേസ് (ലവ്, മാര്യേജ്, ഡിവോഴ്സ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: