ബത്തേരി(വയനാട്): ചെറുകിട കേബിള്‍ ടിവി മേഖലയെ തകര്‍ക്കാനുള്ള വന്‍കിടകുത്തകകളുടെ നീക്കം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മീഡിയ ആന്റ് കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
ചെറുകിട കേബിള്‍ ടിവി മേഖല പ്രതിസന്ധി നേരിടുമ്പോള്‍ വിവിധ കോണുകളില്‍ നിന്നും ഈ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് അരങ്ങേറുന്നത്. വ്യക്തമായ നയരൂപീകരണമോ തയ്യാറെടുപ്പോ നടത്താതെ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന് ലക്ഷ്യത്തിലേക്ക് പോകുന്നതും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാങ്കേതികമാറ്റങ്ങളും ചെറുകിട കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.
സമ്മേളനം ഐ. സി ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംസിഒഎ സംസ്ഥാന പ്രസിഡന്റ് എം. സമദ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ. പി. മധു, വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുള്‍ അസീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. കെ. വാസുദേവന്‍, എംസിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. ബി അനില്‍കുമാര്‍, മലനാട് കമ്മ്യൂണിക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബെന്നി ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം എം. വി. ശ്രേയാംസ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: