കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ തമിഴ്നാട് ആരംഭിച്ചു. ഇതിനായി മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ തമിഴ്നാട് പൊതുമരാമത്തു വകുപ്പ് ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെട്ട പത്തംഗ സംഘം ശനിയാഴ്ച ഡാം സന്ദര്‍ശിച്ച് പരിശോധന നടത്തി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി ആക്കി ഉയര്ത്താമെന്നതിനൊപ്പം ബേബി ഡാമും ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാടിന്റെ പുതിയ നീക്കം.
ബേബിഡാമിന്റെ അറ്റകുറ്റപ്പണികള്‍ക്കായുള്ള എസ്റ്റിമേറ്റ് സംഘം ഈ മാസം അവസാനത്തോടെ തയ്യാറാക്കി തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിക്കും. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികളും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: