തിരുവനന്തപുരം: ജി കെ എസ് എഫ് സീസണിന്റെ ഭാഗമായി ആദ്യമായി അവതരിപ്പിച്ച ജികെ എസ് എഫ് കണ്‍സ്യൂമര്‍ വായ്പാ പദ്ധതി വിജയകരമായി നടപ്പിലാക്കിയ കേരള സംസ്ഥാന പിന്നോക്ക വികസന കോര്പ്പറേഷന് ബെസ്റ്റ് സോഷ്യല്‍ ഫിനാന്‍സ് ഇന്സ്റ്റിറ്റിയൂഷന് അവാര്‍ഡ് നല്‍കുമെന്ന് മന്ത്രി എ. പി. അനില്‍ കുമാര്‍ അറിയിച്ചു.
ഈ വായ്പയിലൂടെ 10.79 കോടി രൂപ സീസണ് കാലയളവില്‍ വിതരണം ചെയ്തു. ഈ വായ്പാ വിതരണം വ്യാപാര പ്രോത്സാഹനത്തിനും ഒപ്പം ഇടത്തരക്കാരായ പിന്നോക്ക വിഭാഗക്കാര്‍ക്ക് ആശ്വാസമായി. ഏറ്റവും കൂടുതല്‍ തുക വിതരണം ചെയ്തത് തിരുവനന്തപുരം ജില്ലയാണ്. ജി കെ എസ് എഫിന്റെ സമാപന ചടങ്ങില്‍ വച്ച് കേരള സംസ്ഥാന പിന്നോക്ക വികസന കോര്പ്പറേഷന് ചെയര്മാന് മോഹന്‍ ശങ്കറും മാനേജിങ് ഡയറക്ടര്‍ ദീലീപ് കുമാറും ചേര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങും
. ഏറ്റവും കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ രജിസ്ട്രര്‍ ചെയ്തതിനുള്ള അവാര്‍ഡുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരായ മലപ്പുറം ജില്ലയിലെ സഫ്ന, സുശീലാഭായി എന്നിവര്‍ക്കും, കൊല്ലത്തെ സറാമ്മയ്ക്കും ചടങ്ങില്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: