വയനാട്: കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സായുധ പോരാട്ടം തത്കാലികമായി നിര്‍ത്തിവെക്കുന്നതായി മാവോയിസ്റ്റുകളുടെ വാര്‍ത്താക്കുറിപ്പ്. മാവോയിസ്റ്റ് വക്താവ് ജോഗിയുടെ പേരില്‍ പുറത്തുവന്ന കുറിപ്പിലാണ് സായുധ പോരാട്ടം നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരിക്കുന്നത്.
രാഷ്ട്രീയ സൈനിക പ്രചാരണത്തിന് ഇടവേള നല്‍കുകയാണ്. പ്രാദേശിക പിന്തുണയോടെയാണെന്നും കുറിപ്പില്‍ പറയുന്നു. പാലക്കാട് നടന്ന മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായവരെ വിട്ടയക്കണമെന്നും പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിയുടെ പേരില്‍ പുറത്തു വന്ന കുറിപ്പില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: