കൊച്ചി: ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ആകമാന സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ ഇഗ്നാത്തിയേസ് അഫ്രേം ദ്വിതീയന്‍ പാത്രീയാര്‍ക്കീസ് ബാവ. സഭകളിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സഭാതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ താന്‍ തയ്യാറാണ്. കേസുകള്‍ കൊണ്ട് പ്രശ്നങ്ങള്പരിഹരിക്കപ്പെടില്ല.
ഇരു സഭകളിലുള്ളവരും ഒരേരക്തമാണ്. ഭൂരിപക്ഷം വിശ്വാസികളും സമാധാനമാണ് ആഗ്രഹിക്കുന്നത്. സഭകളുടെ പ്രാദേശിക പ്രശ്നങ്ങളില്‍ താന്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തില്ലെന്നും ബാവ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: