ചാലക്കുടി: പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി പ്രദേശത്ത് പുഴയോരം സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരിക്കുന്നതായി പരാതി. നിര്‍ദ്ദിഷ്ട പോത്തിറച്ചി ഫാക്ടറിക്ക് സമീപത്താണ് കയ്യേറ്റം വ്യാപകം.സ്വകാര്യ വ്യക്തികള്‍ കൈയ്യേറുകയ്യും മതിലും ഗേറ്റെല്ലാം സ്ഥാപ്പിച്ചിട്ടും ഇതിനെതിരെ നടപടിയെടുക്കുവാന്‍ അധികൃതര്‍ തയ്യാറാക്കുന്നില്ല.
പരാതിയുമായി മുന്നോട്ട് പോകുന്നവരെ റിയല്‍ എസ്റ്റേറ്റ് മാഫിയ ഭീഷണിപ്പെടുത്തുന്നതായും പറയപ്പെടുന്നു.ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭുമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിരിക്കുന്നത്.പുഴയോരത്തുള്ള ചെറിയ കാടുകള്‍ എല്ലാം വെട്ടിവെളിപ്പിച്ചാണ് കയ്യേറ്റം നടത്തുന്നത്.പുഴയോരമായത്തിനാല് അധികൃതരുടെ ശ്രദ്ധ പെട്ടെന്ന് കാണാത്തതും മാഫിയകള്‍ക്ക് എളുപ്പമായിരിക്കകയാണ്. പുഴയോരം സംരക്ഷിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: