വടക്കാഞ്ചേരി: കുണ്ടന്നൂര്‍ സെന്ററില്‍ വ്യാപകമായി നെല്‍വയലുകള്‍ മണ്ണിട്ട് നികത്തുന്ന ഭൂമാഫിയക്കെതിരെ ബിജെപി കുണ്ടന്നൂര്‍ ബൂത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഭൂമാഫിയക്കെതിരെ നടപടികള്‍ എടുക്കണമെന്ന് വില്ലേജ് ഓഫീസറോട് പരാതിപ്പെട്ടു.
വില്ലേജ് ഭരണാധികാരികള്‍ക്ക് പൂര്‍ണ പിന്തുണയും ബിജെപി കുണ്ടന്നൂര്‍ ബൂത്ത് കമ്മിറ്റി പ്രഖ്യാപിച്ചു. ബിജെപി മണ്ഡലം കമ്മിറ്റിയംഗം സൂര്യന് കുണ്ടന്നൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. മഹേശ്വരന്, കണ്ണന് കുണ്ടന്നൂര്‍, ദേവസി കുണ്ടന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: