ചെറുതുരുത്തി: കാണാതായ മകനെ രണ്ട് ദശാബ്ദത്തിനു ശേഷം തിരിച്ച് കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് കണ്ണൂര്‍ സ്വദേശികളായ കൃഷ്ണന് കുട്ടിയും കുടുംബവും. 19-ാം വയസ്സില്‍ വീട് വിട്ടിറങ്ങിയ മകന് സന്തോഷിനെ(39) യാണ് 20 വര്‍ഷം നീണ്ട് നിന്ന കാത്തിരിപ്പിനൊടുവില്‍ കുടുംബത്തിന് തിരിച്ച് കിട്ടിയത്.
സംസാര ശേഷിയിലും ബുദ്ധിയിലും അല്പം വൈകല്യമുള്ള സന്തോഷിനെ പറശ്ശനിക്കടവ് ക്ഷേത്രത്തില്‍ വെച്ച് 1995 ലാണ് കാണാതാവുന്നത്.കാണാതായ മകനു വേണ്ടി കുടുംബം നാടു മുഴുവന്‍ ഏറെ അലഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം യാത്രക്കിടെ ചെറുതുരുത്തി പൈങ്കുളം ഗെയ്റ്റിനു സമീപം ട്രെയിനില്‍ നിന്നും വീണ സന്തോഷ്നോട് നാട്ടുകാര്‍ വിവരങ്ങളാരായുകയും സംശയം തോന്നി ചെറുതുരുത്തി
പൊലീസിലേല്‍പ്പിക്കുകയായിരുന്നു.പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വിട്ടിറങ്ങിയതാണെന്നും പിന്നീട് വീട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴിയറിയാതെ കൊട്ടയം,കൊല്ലം ജില്ലകളിലായി ജോലി ചെയ്ത് ജീവിക്കുകയുമായിരുന്നെന്ന് പറയുന്നത്.ഇയാള്‍ നല്കിയ ഏകദേശ വിലാസമനുസരിച്ച് പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന് വഴി അന്വേഷിച്ചപ്പോള്‍ സന്തോഷിന്റെ അമ്മവീട് വരെ ബന്ധപ്പെടാനായി.
എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്തോഷിന്റെ കുടുംബം വയനാട് പുല്‍പ്പള്ളിയില്‍ വീട് വെച്ച് താമസം മാറിയിരുന്നു. അമ്മവീട്ടുകാര് നല്കിയ വിവരമനുസരിച്ച് അച്ചനും അമ്മ ലീലയും ഇളയ സഹോദരിമാരായ സന്ധ്യയും സീനയുമുള്പ്പെടെ ബന്ധുക്കള്‍ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെത്തി സന്തോഷിനെ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: