ആലത്തൂര്‍: ഏഴുവര്‍ഷംമുമ്പ് പ്രവര്‍ത്തനം തുടങ്ങിയ കുനിശേരി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അസൗകര്യങ്ങളില്‍ വീര്‍പ്പ്മുട്ടുന്നു. സ്വന്തമായി ടോയ്ലറ്റും കുടിവെള്ള സൗകര്യവുമില്ലാതെ വിദ്യാര്‍ത്ഥികള്‍ വലയുകയാണ്. ന ഹൈസ്കൂള്‍ വിഭാഗത്തിന്റെ കനിവിലാണ് വിദ്യാര്‍ഥികള്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. പ്രിന്‍സിപ്പാള്‍ പോലും ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററുടെ മുറിയിലാണ് ഇരിക്കുന്നത്.
ക്ലാസ്മുറികള്‍ക്കും മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഒരുകോടിയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് മുന്നോട്ടുവച്ചെങ്കിലും അതൊന്നും വെളിച്ചം കണ്ടില്ല. അത്യാവശ്യമായി വേണ്ട ലൈബ്രറിപോലും ഇവിടെയില്ല.
ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളിലാണ് ഇവിടെ ക്ലാസുകള്‍ നടക്കുന്നത്. മറ്റൊരു വിഷയമായ സംസ്കൃതം പഠിക്കാന്‍ കുട്ടികളില്ല. സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ മിക്ക വിഷയത്തിനും ഗസ്റ്റ് അധ്യാപകരാണുള്ളത്. പോരായ്മകള്‍ ഇല്ലാതാക്കി ഒഴിഞ്ഞുകിടക്കുന്ന സംസ്കൃത വിഷയത്തിനു പകരം മറ്റൊരു വിഷയം അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: