കൊച്ചി: വ്യാജവാര്‍ത്തകളുണ്ടാക്കി തന്നെ അപമാനിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംവിധായകന് ആഷിഖ് അബു. കൊക്കെയ്ന്‍ കേസില്‍ തന്നെയും ഭാര്യ റിമ കല്ലിങ്കലിനെയും നടന് ഫഹദ് ഫാസിലിനെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത വ്യാജമാണ്.
ഫേസ് ബുക്കിലാണ് ആഷിഖിന്റെ പ്രതികരണം. തന്റെ രാഷ്ട്രീയ നിലപാടിനോട് വിരോധമുള്ള ചിലരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. പോലീസ് തന്നെ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. വ്യാജവാര്‍ത്ത തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ മനോവിഷമമുണ്ടാക്കിയെന്നും ആഷിഖ് വെളിപ്പെടുത്തുന്നു. എന്നാല്‍ സംവിധായകനും താരങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് പോലീസ് മൗനം പാലിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: