കൊച്ചി: ഫോര്‍ഡിന്റെ വെഹിക്കിള്‍ പേഴ്സണലൈസേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കത്തില്‍ സെന്ററിന്റെ സേവനം ഫോര്‍ഡിന്റെ അര്‍ബന്‍ എസ്യുവി ഇക്കോ സ്പോര്ട്ടിന് മാത്രമായിരിക്കും ലഭിക്കുക.
മികവുറ്റ ഗുണമേന്മമേറിയ വ്യക്തിഗത പരിചരണമാണ് ഫോര്‍ഡ് വാഹനങ്ങള്‍ക്ക് ഇവിടെ ലഭിക്കുക. ഫോര്‍ഡ് ഇന്ത്യയുടെ ചെന്നൈ ഫാക്ടറിയോടനുബന്ധിച്ചാണ് 35000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ സെന്റര്‍.
ഫോര്‍ഡ് ഏഷ്യാ പസിഫിക് കസ്റ്റമര്‍ സര്‍വീസ് ഡിവിഷന് വൈസ് പ്രസിഡന്റ് ജോണ്‍ കൂപ്പറും ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റ് നിഗല്‍ ഹാരീസും ചേര്‍ന്ന് പുതിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ ഫോര്‍ഡ് വെഹിക്കിള്‍ പേഴ്സണലൈസേഷന്‍ സെന്റര്‍, ഏഷ്യാ പസിഫിക് മേഖലയിലെ ഇത്തരത്തിലുള്ള പ്രഥമ സംരംഭമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: