കൊച്ചി: ലോണ്‍ ബോള്‍സ് പുരുഷ വിഭാഗം ഫോര്‍സില്‍ കേരളത്തിന് വെങ്കലം. സെമിയില്‍ പശ്ചിമ ബംഗാൡനോട് പരാജയപ്പെട്ടെങ്കിലും കേരളം വെങ്കലം ഉറപ്പിച്ചു.
അവസാന നാലില്‍ ഗോപിനാഥ് പൈ, ഡോ. കുമാര്‍, അഡ്രിന്‍ മാത്യു ലൂയിസ്, ഡോ. ജോസ്. ടി.പി എന്നിവര്‍ അടങ്ങിയ ടീമാണ് പശ്ചിമ ബംഗാളിനോട് 25-5ന്കീഴടങ്ങിയത്. വിശ്വനാഥ പൈ, സമിത് മല്‍ഹോത്ര, സഞ്ജയ് ലഖോട്ടിയ, ദേവേശ് ശ്രീവാസ്തവ എന്നിവര്‍ ബംഗാളിനെ പ്രതിനിധീകരിച്ചു.
രണ്ടാം സെമിയില്‍ രാജസ്ഥാനോട് 9-8ന് മുട്ടുകുത്തിയ അസമും വെങ്കലം നേടി.
തുടര്‍ന്ന നടന്ന ഫൈനലില്‍ രാജസ്ഥാനെ 14-7ന് തോല്‍പ്പിച്ച് ബംഗാള്‍ സ്വര്‍ണ്ണവും കടത്തിക്കൊണ്ടുപോയി.
പുരുഷ സിംഗിള്‍സില്‍ ഝാര്‍ഖണ്ഡിന്റ സുനില്‍ ബഹാദൂര്‍ ബീഹാറിന്റെ പ്രിന്‍സ് കുമാര്‍ മഹാതോയെ 21-4ന് തുരത്തി പൊന്നണിഞ്ഞു. വനിതകളുടെ ട്രിപ്പിള്‍സില്‍ അസം സ്വര്‍ണ്ണവും പശ്ചിമ ബംഗാള്‍ വെള്ളിയും കരസ്ഥമാക്കി. ഫൈനലില്‍ ബംഗാളിനെ 23-9നാണ് അസം കീഴടക്കിയത്. വനിതാ പെയേഴ്‌സില്‍ രാജസ്ഥാനെ 15-14ന് മറികടന്നദല്‍ഹിക്കാണ് സ്വര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: