തൃശൂര്‍: കേരള ശാസ്താംപാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം 8ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 10ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന് സമ്മേളനത്തിന്റെ ഉദ്ഘാടനവും 11ന് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഭാസ്കരന് നായരും നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3ന് മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കുന്ന സമാദരണ സദസ് മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മങ്ങാട്ട് ദാമു ആശാന് സ്മാരക, തത്വമസി പുരസ്കാരവും, വെളുത്തേടത്ത് രാമന്‍കുട്ടിനായര്‍ സ്മാരക ശ്രീ ശാസ്താ പുരസ്കാരവും അകമല ശ്രീധരന് സ്വാമി, അനില്‍ തളിക്കുളം എന്നിവര്‍ക്ക് സി.എന്‍.ജയദേവന് എം.പിയും, ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് മച്ചാട് സുബ്രഹ്മണ്യന്, പെരിങ്ങോട്ടുകര മകരജ്യോതി സുവര്‍ണ്ണമുദ്ര പുരസ്കാരം നേടിയ മച്ചാട് സുബ്രഹ്മണ്യന്, വേണു വെള്ളാനിക്കര എന്നിവരെ കെ.രാധാകൃഷ്ണന് എം.എല്‍.എ, മുതിര്‍ന്ന കലാകാരന്മാരെ പെരുവനം കുട്ടന്മാരാര് എന്നിവരും ആദരിക്കും.
വിദ്യഭ്യാസ അവാര്‍ഡ്ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാറും നിര്‍വഹിക്കും. ചികില്‍സാ സഹായവിതരണം, വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം എന്നിവയും സമ്മേളനത്തില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് മച്ചാട് സുബ്രഹ്മണ്യന്, ജനറല്‍ കണ്‍വീനര്‍ ഇ.രമേശന്, ചിഫ് കോര്‍ഡിനേറ്റര്‍ അന്തിക്കാട് പദ്മനാഭന്, വേണു വെള്ളാനിക്കര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: