കോട്ടയം: ജില്ലാ ആശുപത്രിയില്‍ ഒരു വര്‍ഷത്തോളമായി തകരാറിലായിരുന്ന നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കി.
സന്നദ്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് കാമറകളുടെ തകരാറുകള്‍ പരിഹരിച്ചത്. കാമറകള്‍ പ്രവര്‍ത്തന രഹിതമായതോടെ എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗവും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗവുമായ പി കെ ആനന്ദക്കുട്ടന് റിഹാബ് ഫൗണ്ടേഷന് ഭാരവാഹികളുമായി ബന്ധപ്പെടുകയായിരുന്നു. നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മം റിഹാബ് ഫൗണ്ടേഷന് പ്രസിഡന്റ് കെ എം എ സലിം നിര്‍വഹിച്ചു. പി കെ ആനന്ദക്കുട്ടന്, റിഹാബ് ഫൗണ്ടേഷന് സെക്രട്ടറി അബ്ദുല്‍ കലാം ആസാദ്, ഖജാഞ്ചി നവാസ് കെ എം, ബി എല്‍ വിപിന്‍ലാല്‍, പോലിസ് എയ്ഡ്പോസ്റ്റ് എസ്.ഐ ജോസഫ്, എ.എസ്.ഐ പി കെ സാബു, സിവില്‍ പോലിസ് ഓഫിസര്‍മാരായ മധു, ബാലഗോപാല്‍, സുരേഷ് പങ്കെടുത്തു. കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ജനമൈത്രി പോലിസായിരുന്നു ആശുപത്രിയില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. സ്ഥാപിച്ച് ഏതാനും മാസങ്ങള്‍ക്കകം കാമറകള്‍ തകരാറിലായി.
എന്നാല്‍ തകരാര്‍ പരിഹരിക്കാന്‍ ആശുപത്രി സൂപ്രണ്ടും ജനമൈത്രി പോലിസും സ്വകാര്യ സ്ഥാപനവും നടപടി സ്വീകരിക്കാതായതോടെയാണ് റിഹാബ് ഫൗണ്ടേഷനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: