ഇടുക്കി: മറയൂരില്‍ ഇന്നും നാളെയുമായി ചന്ദനലേലം നടക്കും. ഇ- ഓപ്ഷന് വഴിയുള്ള ആദ്യ ചന്ദനലേലം എന്ന പ്രത്യേകത ഈ ലേലത്തിനുണ്ട്. രാവിലെ 11 മുതല്‍ 1 വരെയും രണ്ട് മുതല്‍ നാല് വരെയുമാണ് ലേലസമയം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എംഎസ്റ്റിസി നേരിട്ടാണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്.
ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ലോകത്തെവിടെയിരുന്നും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ലേലത്തില്‍ പങ്കെടുക്കാം. ചന്ദനത്തിന്റെ ഗുണനിലവാരം തിരിച്ച് ഭാരം കണക്കാക്കി വ്യത്യസ്ത ലോട്ടുകളിലായാണ് ലേലം നടക്കുന്നത്. ലേലം ആരംഭിക്കുമ്പോള്‍ ഓരോ ലോട്ടിന്റെയും വില സ്ക്രീനില്‍ തെളിയും. പുതിയ സംവിധാനത്തില്‍ നടക്കുന്ന ലേലത്തില്‍ അഞ്ച് പ്രമുഖ കമ്പനികള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: