തകഴി: തെന്നടിയിടെ ദലിത് കോളനികളിലെ കുടിവെള്ള വിതരണം നിലച്ചിട്ട് മാസങ്ങള്‍ കഴിയുന്നു. നിലവില്‍ ഭരണസമിതിയിലെയും പ്രതിപക്ഷത്തിലെയും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ പിരിഞ്ഞുപോയതാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാന്‍ പഞ്ചായത്ത് തയാറാകാത്തതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നിരവധി ദലിത് കോളനികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്.
കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവിടുത്തെ ജനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇതേസമയം പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. അടിയന്തരമായി വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്നും പ്രദേശം സന്ദര്‍ശിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യമുയരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: