ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള രണ്ടാംഘട്ട തൈറോയിഡ്, കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 14 ക്യാമ്പുകള്‍ നടത്തുകയും മൂവായിരം പേരുടെ രക്തസാമ്പിളുകള്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ നാന്നൂറോളം പേര്‍ക്ക് തൈറോയിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇവര്‍ക്കുള്ള തുടര്‍ ചികിത്സ ആയൂര്‍വേദം, ഹോമിയൊ, അലോപ്പതി എന്നിവ സംയോജിപ്പിച്ച് നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ധ്യാനസുതന് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി കെ. കൃഷ്ണന് കുട്ടി, ആര്‍എംഒ: ഡോ.എം. കാര്‍ത്തിക, ഡോ. വിഷ്ണുനമ്പൂതിരി, ഡോ. മഞ്ജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: