സ്ത്രീകളിലെ അര്‍ബുദം അറിയേണ്ടതെല്ലാം
കാന്‍സര്‍ ശസ്ത്രക്രിയാ വിദഗ്ധയായ ഡോ. കെ. ചിത്രതാര രചിച്ച സ്ത്രീകളിലെ അര്‍ബുദം അറിയേണ്ടതെല്ലാം എന്ന പുസ്തകം കാന്സറിനെകുറിച്ച് സമഗ്രമായും ലളിതമായും പ്രതിപാദിക്കുന്നു. കാന്‍സര്‍ രോഗചികിത്സക്ക് വിധേയരാകുന്നവര്‍ക്ക് രോഗത്തെ നേരിടുവാനുള്ള കരുത്ത് നല്കുന്നു ഈ പുസ്തകം. സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളെക്കുറിച്ച് മാത്രമല്ല നൂതന രോഗനിര്‍ണയ രീതി, ചികിത്സാരീതി എന്നിവയെക്കുറിച്ചെല്ലാം ഡോ. ചിത്രതാര തന്റെ പുസ്തകത്തില്‍ വിശദമായി പറയുന്നു.
കാന്‍സര്‍ വാര്‍ഡിലെ ചിരി
കാന്‍സറിനെ മനോബലംകൊണ്ടും നര്‍മം കൊണ്ടും പരാജയപ്പെടുത്തിയ നടന് ഇന്നസെന്റ് രചിച്ച പുസ്തകമാണ് കാന്‍സര്‍ വാര്‍ഡിലെ ചിരി. രോഗത്തോടുള്ള ഫലിത പൂര്‍ണമായ സമീപനമാണ് ചികിത്സയേക്കാള്‍ ഇന്നസെന്റിന് പ്രയോജനം ചെയ്തത്. ആ മനോഭാവമാണ് ഈ പുസ്തകത്തിലൂടെ ഇന്നസെന്റ് സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്.
നിലയ്ക്കാത്ത സിംഫണി
ആത്മധൈര്യത്തിന് മുന്നില്‍ കാന്‍സറും തോറ്റുമടങ്ങുമെന്ന് ഓര്‍മപ്പെടുത്തുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്റെ ആത്മകഥയായ നിലയ്ക്കാത്ത സിംഫണി. കാന്‍സര്‍ ബാധിതയായി ഡോക്ടര്ക്കുമുന്നിലിരിക്കുമ്പോള് അദ്ദേഹം വിധിച്ചത് ആറുമാസത്തെ ആയുസ്. രോഗത്തിനുമുന്നില്‍ തീരുമാനം എടുക്കേണ്ടതും രോഗത്തെ കീഴടക്കേണ്ടതും സ്വന്തം മനസ്സുകൊണ്ടാണെന്ന തിരിച്ചറിവാണ് ലീലാ മോനേന്റെ ഈ പുസ്തകം പകര്‍ന്നു നല്‍കുന്നത്. ജീവിതത്തെ നിരാശയോടെ നോക്കിക്കാണുന്ന ആര്‍ക്കും ഉത്തേജകം നല്‍കുന്നതാണ് ഈ പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: