ചേര്‍ത്തല: നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നെങ്കിലും മത്സരം ഇല്ലാതെ സിപിഐ ചേര്‍ത്തല, ചേര്‍ത്തല തെക്ക് മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ സെക്രട്ടറിയെ അനുകൂലിക്കുന്ന വിഭാഗത്തിനാണ് ഇരു സമ്മേളനങ്ങളിലും മേല്‍ക്കൈ ലഭിച്ചത്. ഇരു മണ്ഡലങ്ങളിലും സെക്രട്ടറിമാര്‍ക്കും മാറ്റമില്ല. ചേര്‍ത്തലയില്‍ എന്‍.എസ്. ശിവപ്രസാദും, ചേര്‍ത്തല തെക്കില്‍ ബിമല്‍ റോയിയും തുടരും.
ചേര്‍ത്തലയില്‍ നിലവിലുള്ള നാലുപേരെ ഒഴിവാക്കിയാണ് പുതിയ കമ്മറ്റി രൂപീകരിച്ചത്. എം.എം. നിയാസ്, സന്ധ്യ, എന്‍.ബി. തമ്പി, ടി.എം. വിജയന് എന്നിവരെ ഉള്‍പ്പെടുത്തിയാണ് 25 അംഗ മണ്ഡലം കമ്മറ്റി രൂപീകരിച്ചത്. കുറുപ്പംകുളങ്ങരയില് നടന്ന ചേര്‍ത്തല തെക്ക് മണ്ഡലം കമ്മറ്റിയില്‍ നിന്ന് നിലവിലുള്ള മൂന്നുപേരെ ഒഴിവാക്കി. പകരം കഞ്ഞിക്കുഴി പഞ്ചായത്തംഗം റോഷ്നി സുനില്‍, കെ.പി. മോഹനന്, ടി.പി. രാജേന്ദ്രന് എന്നിവരെ ഉള്‍പ്പെടുത്തി ഇരുപത്തിമൂന്ന് അംഗ കമ്മറ്റി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: