ഇതൊക്കെയെന്ത്.രണ്ടോ മൂന്നോ ദിവസം കാണും. അതു കഴിയുമ്പോള്‍ എല്ലാവരും എല്ലാം മറക്കുന്നു. കൈയ്യില്‍ കോടികളും,രാഷ്ട്രീയ ബന്ധങ്ങളുമുള്ള ഇവന്മാര് പുഷ്പംപോലെ ഇറങ്ങിപ്പോരും. പക്ഷേ ഇതു കഴിഞ്ഞു പണി കിട്ടുന്നത് ഇതുപോലുള്ള ക്രിമിനല്സിനെ അറസ്ററ് ചെയ്ത പോലീസ് ഓഫീസേര്സിനാണ്.അതു നമ്മള് അറിയുന്നില്ലതാനും.
നമ്മള് ചിന്തിക്കുന്നതിലും അപ്പുറത്തെ പണിയാണു പാവം പോലീസ് ഓഫീസേര്സിനു കിട്ടുന്നത്. പല അനുഭവങ്ങള്‍ എനിക്കു നേരിട്ടറിയാം.പണവും ആള്സ്വാധീനവുമുണ്ടെങ്കില് എന്തും ചെയ്യാവുന്ന അവസ്ഥയാണു നമ്മുടെ രാജ്യത്ത്.ഇങ്ങനെയുള്ള ക്രിമിനല്സിനെ സപ്പോര്‍ട്ട് ചെയ്യാന്‍ രാഷ്ട്രീയക്കാര്‍ ഉള്ളിടത്തോളം കാലം ഇവന്മാര് അഴിഞ്ഞാടിക്കൊണ്ടേയിരിക്കും.
മഹേഷ് രാജ്
പുത്തന്‍ തലമുറയുടെ ജീവിതം തന്നെയാണീ ന്യൂ ജെനറേഷന് പടങ്ങളിലൂടെ ആഖ്യാനിക്കപ്പെടുന്നത്.അതാണ് ഷൈനിലൂടെ പുറത്തുവരുന്ന സത്യവും. നമ്മുടെ പുതുതലമുറ അത് സിനിമയില്‍ മാത്രമല്ല. വിദ്യാലയങ്ങളിലാകട്ടെ. കലാലയങ്ങളിലാകട്ടെ.
എന്തോ പന്തികേട് സംഭവിച്ചു തുടങ്ങിയിട്ട് കാലം കുറെയായി എന്ന് വേണം കരുതാന്‍. സ്വബോധം ഇല്ലായ്മ തന്നെയാകും ഫ്രീകും….സ്പൈകും….എന്ന് വേണ്ട എല്ലാ ഭ്രാന്തന് വേഷങ്ങളും കെട്ടിക്കുന്നതിലേക്ക് ഈ പയ്യന്സിനെ നയിക്കുന്നത്…..ഇത്തരക്കാരെ പിടിച്ചു നന്നായി പെരുമാറിയാല്‍ എല്ലാ ‘മരുന്നു’ കളുടെയും ഉറവിടം ലഭിച്ചേക്കും…. ന്യൂ ജെനറേഷന് സിനിമാ സൃഷ്ടാക്കളെ നിരീക്ഷിക്കെണ്ടിയിരിക്കുന്നു
യാസര്‍ അരാഫത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: