ഉന്തുവണ്ടിയില്‍
ചെടികള്‍ വിറ്റു നടന്നൊരു കാലം.
ചുരുണ്ടുചുരുണ്ടു കൂടുന്ന
തണ്ടുകളില്‍ വറ്റിയ പൂക്കള്‍.
വഴിമരത്തിന്റെ ചുവട്ടില്‍
വണ്ടിയൊതുക്കി.
ചെടികള്‍ നനച്ച്
വണ്ടിക്കടിയില്‍ കിടന്നു.
കല്ലുകൊണ്ട്
റോഡില്‍ വരച്ച
മൊട്ടുകള്‍ വിരിഞ്ഞുവന്നു.
ഇലകള്‍ക്കിടയില്‍
കാറ്റുകള്‍
വനങ്ങള്‍ക്കുള്ളിലെ പൂക്കള്‍.
കൊടുംവളവിലെ
വെയില്
അകന്നകന്നു പോകുന്ന പൂക്കള്‍.
പൂവിന്റെ പേരിട്ട ഓരോരോ സ്ഥലങ്ങള്‍,
കലുങ്കുകള്‍
വരമ്പുകള്‍ കൂടിച്ചേരുന്നിടം.
പൂ തരുമോ എന്നു ചിരിക്കുന്ന കുട്ടികള്‍.
അവര്‍ തന്ന കപ്പ പുഴുങ്ങിയതും
ഉപ്പും പച്ചമാങ്ങയും തിന്നു.
പനിക്കൂര്‍ക്കയിട്ടു തിളപ്പിച്ച
വെള്ളത്തിലും മുങ്ങിയില്ല പനി.
ഇലച്ചോറും
സ്കൂളിലെ പാട്ടും
മിഠായിപ്പൈസ
കൂട്ടിവച്ചു വാങ്ങിയ
മരുന്നുമായവര്
വൈകിട്ടു വരും.
വളവു തിരിയാതെ
വന്നൊരു വണ്ടി.
പാമ്പുകള്‍ക്കു മുകളില്‍
കോഴികള്‍
കൊക്കിപ്പറക്കുന്നതുപോലെ
പൂവണ്ടി പൊങ്ങിച്ചിതറി.
അതങ്ങനെതന്നെ നില്‍ക്കാനായി
കണ്ണുകള്‍ അടച്ചുപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: