ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകത്തിന് സിപിഎമ്മുകാര്‍ തീവച്ച സംഭവത്തില്‍ ആദ്യം കേസേ അന്വേഷിച്ച സംഘത്തിലെ രണ്ടു ഡിവൈഎസ്പിമാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തു.
ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി, തെളിവുകള്‍ നശിപ്പിച്ചു, പ്രതികളെ സഹായിച്ചുവെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുന്‍ ചേര്‍ത്തല ഡിവൈഎസ്പി: കെ.ജി. ലാല്‍, മുന്‍ മാരാരിക്കുളം സിഐയും ഇപ്പോള്‍ ഡിവൈഎസ്പിയുമായ സുബാഷ് എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ.
ഇരുവരെയും രണ്ടു പ്രാവശ്യം ക്രൈം ബ്രാഞ്ച് പലതവണ ചോദ്യം ചെയ്തിരുന്നു. കേസിലെ നിര്‍ണായക തെളിവുകള്‍ മഹസര്‍ റിപ്പോര്‍ട്ടില്‍ നിന്നു മറച്ചു വച്ചു, സ്മാരകത്തിന് സമീപത്തെ കുളം, കത്തിക്കാനുപയോഗിച്ച ഓലച്ചൂട്ടിന്റെ അവശിഷ്ടങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടും മഹസറില്‍ പെടുത്തിയില്ല. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് തൊട്ടു മുമ്പ് കായിപ്പുറത്ത് ഇന്ദിരാ ഗാന്ധി സ്തൂപം തകര്‍ത്ത സംഭവത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തി. സ്തൂപം തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തില്ല. തുടങ്ങിയ വിവരങ്ങളും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ കീഴുദ്യോഗസ്ഥര്‍ക്ക് ഇവര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: