കോഴിക്കോട്: ജനകീയ മനുഷ്യാവകാശപ്രസ്ഥാനം സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി തുഷാര്‍ നിര്‍മ്മല്‍ സാരഥി(38) കോഴിക്കോട്ട് അറസ്റ്റില്‍. ഇന്നലെ വൈകീട്ട് 4.30 ന് നഗരത്തിലെ ഒരു ഹോട്ടലില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങിയ ഉടനെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളെ അറസ്റ്റ് ചെയ്തശേഷം ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. കൊച്ചിയിലെ ദേശീയ പാത അതോറിറ്റി ഓഫീസിന് നേരെ വ്യാഴാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ തുഷാര്‍ നിര്‍മ്മല്‍ സാരഥിയുടെ പങ്ക് പരിശോധിക്കണമെന്നും അതിനാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വയ്ക്കണമെന്നുമാണ് എറണാകുളം പൊലീസ് ടൗണ്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. ഗ്രോവാസു ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പൊലീസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസിന് എതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഇന്ന് കോഴിക്കോട് ജനകീയ മനുഷ്യാവകാശപ്രസ്ഥാനത്തിന്റെ പ്രതിഷേധ കണ്വെന്ഷന് നടക്കാനിരിക്കവെയാണ് സംഘടനയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ തുഷാര്‍ നിര്‍മ്മല്‍ സാരഥിയെ അറസ്റ്റ് ചെയ്തത്. കെഇഎന്കുഞ്ഞഹമ്മദ്, ഗ്രോവാസു തുടങ്ങിവരാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: