മൂവാറ്റുപുഴ: ടൂറിസത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള നിക്ഷേപത്തിന് നിരവധി വിദേശമലയാളികല്‍ താല്പര്യം പ്രകടിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂവാറ്റുപുഴ ഈസ്റ്റ് കടാതിയില്‍ കണ്ടംകുളത്തി എന്റര്‍പ്രൈസ് ആരംഭിച്ച വെറ്റ്സ്ലര്‍ റിസോര്‍ട്ട്സ് ആന്റ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് നിക്ഷേപം നടത്തുവാനുള്ള അനുകൂല സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കായലോരത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പരാമര്‍ശിച്ചത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കായലും സമുദ്രവും കാത്തുസൂക്ഷിക്കുവാനും ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തുവാനും കഴിയണണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജോസഫ് വാഴയ്ക്കന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന് എംഎല്‍എ, മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് യു.ആര്. ബാബു, മുന്‍ എംഎല്‍എ ബാബു പോള്‍, വെറ്റ്സഌ റിസോര്‍ട്ട്സ് ചെയര്മാന് ബാബു കെ. ലോനപ്പന്, ഡയറക്ടര്‍ അല്‍ഫോന്‍സാ ലോനപ്പന്, പാന്സണ് ഗ്രൂപ്പ് ചെയര്മാന് മേരി ലോനപ്പന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം. കെ. ദിലീപ്, ഷെറിന് ബാബു, ഡെന്നി ബാബു,ഫെറിന്‍ ബാബു, തോമസ് അബ്രഹാം,ഫാ.ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: