മാനന്തവാടി(വയനാട്): റിസോര്‍ട്ടുകള്‍ അടിച്ചുതകര്‍ത്തതുകൊണ്ട് തിരുനെല്ലിക്കാരുടെ പ്രശ്നത്തിന് പരിഹാരമാവില്ലെന്നും തദ്ദേശീയരുടെ താല്‍പ്പര്യം സംരക്ഷിക്കാതെ വിപ്ലവം നടത്താന്‍ വരുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്നും വയനാട് തിരുനെല്ലിയിലെ ജൈവകര്‍ഷകനും കഴിഞ്ഞദിവസം മാവോനേതാവ് രൂപേഷുമായി നേരില്‍ സംസാരിച്ചയാളുമായ തിരുനെല്ലിയിലെ സുകുമാരനുണ്ണി. തിരുനെല്ലിയിലെ മാവോസാന്നിദ്ധ്യം സൈ്വര്യജീവിതം തകര്‍ത്തതായും സുകുമാരനുണ്ണി പറഞ്ഞു.
ഇക്കഴിഞ്ഞ 25ന് കെടിഡിസിയുടെ തിരുനെല്ലിയിലെ റിസോര്‍ട്ട് അടിച്ചുതകര്ത്തതിനുശേഷം മാവോവാദികളായ രൂപേഷും സംഘവും എത്തിയത് സുകുമാരനുണ്ണിയുടെ വീട്ടിലാണ്. വീടിനോട് ചേര്‍ന്ന് ഹോംസ്റ്റേ നടത്തുന്ന സുകുമാരനുണ്ണി ഇക്കോടൂറിസം അസോസിയേഷന് ജില്ലാകമ്മിറ്റിയംഗവും തിരുനെല്ലി പഞ്ചായത്ത് കണ്‍വീനറുമാണ്. തൃശ്ശൂര്‍ സ്വദേശിയും രൂപേഷിന്റെ മുന്‍ പരിചയക്കാരനുമായ മുരളിയെ തേടിയാണ് രൂപേഷും സംഘവും എത്തിയത്.
റിസോര്‍ട്ട് സംസ്ക്കാരം തിരുനെല്ലിയില്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് സംഘാംഗങ്ങള്‍ പ്രഖ്യാപിച്ചതായും സുകുമാരനുണ്ണി ഓര്‍മ്മപ്പെടുത്തുന്നു. പുലര്‍ച്ചെ 4.30 ഓടെയാണ് രൂപേഷ് ഉള്‍പ്പെടുന്ന ആറംഗസംഘം സുകുമാരനുണ്ണിയുടെ വീട്ടിലെത്തിയത്. ഈ നട്ടപാതിരിക്ക് മാവോയിസ്റ്റുകള്‍ക്ക് ഈ വീട്ടില്‍ എന്താ കാര്യമെന്ന് സുകുമാരനുണ്ണി ചോദിച്ചപ്പോള്‍ നട്ടപാതിരയാണ് തങ്ങള്‍ക്ക് വിധിക്കപ്പെട്ടതെന്ന് രൂപേഷ് മറുപടി നല്‍കുകയും ചെയ്തു. എന്തായാലും രൂപേഷും സംഘത്തിന്റെയും സാന്നിദ്ധ്യം ഭീതിജനകമായ അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്.
മാവോവാദിയെ കണ്ടെന്ന്
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി ചീയമ്പം73 കോളനി നിവാസി ബാലന് ബുധനാഴ്ച്ച രാത്രി മാവോവാദിയെ കണ്ടതായി പോലീസിനോട് പറഞ്ഞു. പ്രദേശത്ത് രാത്രികാലങ്ങളില്‍ കുരുമുളക് മോഷണം പോകുന്നതുമൂലം കാവലിലേര്പ്പെട്ടിരിന്നപ്പോഴാണ് ബാലന് പട്ടാളവേഷത്തിലെത്തിയ മാവോവാദിയെ കാണുന്നത്. ഈ അര്‍ദ്ധരാത്രിയില്‍ നിനക്ക് എന്താണ് ഇവിടെ കാര്യം എന്ന് എന്ന് ചോദിക്കുകയും എന്റെ തോട്ടമാണിതെന്ന് പറഞ്ഞപ്പോള്‍ തോക്ക് ചൂണ്ടി ഓടാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ബാലന് പറഞ്ഞു.
പ്രദേശത്ത് നിന്നും ഉപയോഗിച്ച മൂന്ന് തിരകളും പോലീസ് കണ്ടെടുത്തു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ മാവോയിസ്റ്റുകള്‍ വനപ്രദേശം താവളമാക്കുന്നതായി മുന്‍പുതന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇവര്‍ക്ക് ശക്തമായ പിന്തുണ ലഭിക്കുന്നതുമൂലമാണ് മാവോവാദികളിലൊരാളെപോലും പിടികൂടാന്‍ കഴിയാത്തതെന്നുമാണ് ജനസംസാരം. മാവോവാദി സാന്നിദ്ധ്യത്തെതുടര്ന്ന് പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: