കൊച്ചി: ദേശീയപാത അതോറിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ എറണാകുളം സ്വദേശി ജയിംസ് കൂപ്പര്‍ എന്നയാളാണ് പിടിയിലായിരിക്കുന്നത്.
ഇയാള്‍ സജീവ മാവോയിസ്റ്റാണെന്നാണു പോലീസ് നല്കുന്ന വിവരം. ഇയാള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് ഇയാളെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ഇയാള്‍. പോലീസിന്റെ രഹസ്യകേന്ദ്രത്തില്‍ ഇയാളെ ചോദ്യംചെയ്തു വരികയാണ്.
കൊച്ചി മേനകയിലെ നീറ്റ ജലാറ്റിന്റെ ഓഫീസിനുനേരെ ഉണ്ടായ ആക്രമണത്തിലും ഇയാള്‍ പങ്കെടുത്തിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് കളമശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫീസിന് നേരെ ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: