ഇടുക്കി: ഫെബ്രുവരി രണ്ടിന് ഒരു വിഭാഗം ലോട്ടറി തൊഴിലാളികള്‍ നടത്തുന്ന ലോട്ടറി ബന്ദ് ലോട്ടറി മാഫിയകളെ സഹായിക്കാനാണ് എന്ന ആക്ഷേപം ശക്തമാകുന്നു. സര്‍വ്വീസ് ടാക്സ് റദ്ദാക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.
വന്‍കിട ലോട്ടറി ഭീമന്മാര് സര്‍വ്വീസ് ടാക്സായി കേന്ദ്ര സര്‍ക്കാരിന് കോടിക്കണക്കിന് രൂപയാണ് അടയ്ക്കാനുള്ളത്. വര്‍ഷത്തില്‍ പത്ത് ലക്ഷക്കിലധികം ലാഭം ലഭിക്കുന്ന വന്‍കിട ലോട്ടറി ഏജന്‍സികളില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ 12 ശതമാനം സര്‍വ്വീസ് ടാക്സ് ഈടാക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്. എന്നാല്‍ അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിന്റെ വരുമാനം കൊള്ളയടിച്ച 2008 കാലം മുതല്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കേണ്ട സര്‍വ്വീസ് ടാക്സ് അടച്ചിട്ടില്ല.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിലേക്ക് കിട്ടേണ്ട കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാന്‍ നടപടി തുടങ്ങി. കേരളത്തിലെ വമ്പന്മാരായ 25 ലോട്ടറി ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് സാധാരണക്കാരായ ലോട്ടറി ഏജന്റുമാരെ മുന്‍നിര്‍ത്തി ഇടത്-കോണ്‍ഗ്രസ് അനുകൂലികളായ ലോട്ടറി മാഫിയകള്‍ കേന്ദ്രസര്ക്കാരിനെതിരെസമരമുഖത്തെത്തിയിരിക്കുന്നത്.കേരളത്തിലെ ചെറുകിടക്കാരായ ലോട്ടറി കച്ചവടക്കാര്‍ക്ക് പത്ത് ലക്ഷം വാര്‍ഷിക ലാഭം ലഭിക്കന്നവരാരും തന്നെയില്ലെന്ന് ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് സംഘം സംസ്ഥാന സെക്രട്ടറി ശശീധരന് ചൂണ്ടിക്കാട്ടി. സമരത്തിന്റെ കാപട്യം തുറന്ന് കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷനും ബിഎംഎസിന്റെ നിലപാടിനൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: