തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടയുമായ പുരന്തരന്‍ ബിജുവിനെ(35) വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാളെ വ്യാഴാഴ്ച അര്‍ധരാത്രി വീട്ടുവളപ്പിലെ പുരയിടത്തിലാണ് മാരകമായി വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സുഹൃത്തുക്കളായ കുപ്രസിദ്ധ ഗുണ്ട കരകുളം തറട്ട നിലമി സ്വദേശി ജംബുലിംഗം സുരേഷ് എന്ന സുരേഷ്, കരകുളം മുല്ലശേരി സ്വദേശി ചന്ദ്രന് എന്നിവര്‍ക്കും വെട്ടേറ്റിട്ടുണ്ട്. തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും വെട്ടേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭുവനചന്ദ്രനും കൂട്ടാളികളും വീട്ടുവളപ്പില്‍ മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ രാത്രി മറ്റൊരു ഗുണ്ടാസംഘം കരുതിക്കൂട്ടി സ്ഥലത്തെത്തി ആക്രമിച്ചതാകാമെന്നാണ് പോലീസ് ഭാഷ്യം. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മാരകമായി പരിക്കേറ്റ ഭുവനചന്ദ്രന് മരിച്ചിരുന്നു. പരിക്കേറ്റ മറ്റു രണ്ടു പേരെ പോലീസ് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, അരുവിക്കര, ആര്യനാട്, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഭുവനചന്ദ്രന്. ഗുണ്ടാ ആക്ട് പ്രകാരം രണ്ടു തവണ റിമാന്‍ഡിലായിരുന്ന ഇയാള്‍ കഴിഞ്ഞ എട്ടിനാണ് പുറത്തിറങ്ങിയത്. നെടുമങ്ങാട് ഡിവൈഎസ്പി സെയ്ഫുദീന്‍, സിഐ വിജയന്, അരുവിക്കര എസ്ഐ ബിനുകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: