കൊച്ചി: കത്തോലിക്ക സഭ മാത്രമല്ല കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും തന്റെ കൂടെയുണ്ടെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി പറഞ്ഞു.
ജീവിതത്തില്‍ വെല്ലുവിളികളെ താന്‍ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര് ആരൊക്കെയാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. ആര്.ബാലകൃഷ്ണ പിള്ളയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ല. ശത്രുക്കളെ പോലും സ്നേഹിക്കുന്ന ആളാണ് താനെന്നും മാണി പറഞ്ഞു. ഇന്ന് മാണിക്ക് 83 വയസ് പൂര്‍ത്തിയാവുകയാണ്.
ബാര്‍ കോഴ ആരോപണം ചൂടാറാതെ നില്ക്കുമ്പോള് മാണി കര്‍ദ്ദിനാള്‍ ലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത് സഭയുടെ പിന്തുണ ഉറപ്പാക്കാനാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: