തൃശൂര്‍: ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരെ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
നിയമത്തിന്റെ എല്ലാ സാധ്യതകളും പരിശോധിച്ച് കര്‍ശന നടപടിയെടുക്കുമെന്നും ചന്ദ്രബോസിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സാധ്യമായ എല്ലാ ചികിത്സകളും വൈദ്യസഹായങ്ങളും ചന്ദ്രബോസിന് നല്‍കണമെന്ന് മുഖ്യമന്ത്രി നേരിട്ട് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. എംഎല്‍എമാരായ ബെന്നി ബഹന്നാന്, പി.എ. മാധവന്, ഡിസിസി പ്രസിഡന്റ ഒ. അബ്ദുറഹ്മാന്‍കുട്ടി എന്നിവര്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: