കണ്ണൂര്‍: രേഖകളില്ലാതെ ബസില്‍ കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപ ഹൈവേ പോലീസ് പിടികൂടി ഇരിട്ടി പോലീസിനു കൈമാറി. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കു വന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. ഹൈവേ പോലീസിന്റെ വാഹന പരിശോധനയില്‍ വള്ളിത്തോട് വച്ചാണ് പണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വള്ളിത്തോട് സ്വദേശി ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീരാജ്പേട്ടയില്‍ മലഞ്ചരക്കു വ്യാപാരമുണ്ടെന്നും പണവുമായി കുരുമുളകു വാങ്ങാനെത്തിയതായിരുന്നുവെന്നാണ് ബിജുവിന്റെ വിശദീകരണം. ക്യത്യമായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ പണം കോടതിയില്‍ ഹാജരാക്കുമെന്ന് ഇരിട്ടി സിഐ വി.വി. മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: