കോട്ടയം: എം.ജി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തി എബിവിപിയുടെ ഉജ്ജ്വല മുന്നേറ്റം. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദുകോളേജ്, പരുമല പമ്പ ദേവസ്വംബോര്‍ഡ് കോളേജ്, കോന്നി എന്‍എസ്എസ് കോളേജ് എന്നീ യൂണിയനുകളില്‍ സമ്പൂര്‍ണ്ണ അധിപത്യം നേടുവാന്‍ എബിവിപിക്ക് കഴിഞ്ഞു.
18 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെയും വിജയിപ്പിക്കുവാന്‍ സാധിച്ചു. എബിവിപി ആദ്യമായി മത്സരിച്ച പുതുപ്പള്ളി ഐഎച്ച്ആര്‍ഡി, യൂണിവേഴ്സിറ്റിയുടെ സബ്സെന്റര്‍ ആയ ലീഗല്‍ തോട്ട്സ്, പുല്ലരിക്കുന്ന് കോളേജ് എന്നിവിടങ്ങളിലടക്കം നിരവധി കോളേജ് യൂണിയനുകളില്‍ നിര്‍ണ്ണായക പ്രാതിനിധ്യം നേടുന്നതിനും എബിവിപിക്ക് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: