തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി.
വി.എസിന്റെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു 20 മിനിട്ടോളം നീണ്ട കൂടിക്കാഴ്ച. ഈ കൂടി കാഴ്ചയില്‍ പല വിലപെട്ട തെളിവ്കളും വി.എസ്സിന് കൈമാറിയിട്ടുണ്ടെന്ന്നാണ് സൂചന.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വി.എസിന് കൈമാറിയെന്നും വി.എസ് പോസറ്റീവായാണ് പ്രതികരിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: