കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി, കളമശേരി ഭൂമിതട്ടിപ്പ് കേസിന്റെ അന്വേഷണത്തിന് ആറുമാസത്തേക്കുകൂടി സമയം നീട്ടി നല്കി.
കേസന്വേഷിക്കാന്‍ സിബിഐക്ക് നല്കിയ സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആറുമാസത്തേക്കു കൂടി സമയം അനുവദിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
കേസ് അന്വേഷണത്തിന്റെ വ്യാപ്തി, ഫോണ്‍കോള്‍, വിശദാംശങ്ങള്‍ എന്നിവ ശേഖരിക്കുന്നതിനും പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിനുമാണ് സിബിഐ അറുമാസത്തേയ്ക്കുകൂടി സമയം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: