കൊച്ചി: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ ഫെബ്രുവരി 7 മുതല്‍ 18 വരെ ഭാരതം സന്ദര്‍ശിക്കുമെന്ന് ജോസഫ് മോര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫെബ്രുവരി 7 ന് രാവിലെ 9 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ബാവയെ യാക്കോബായ സുറിയാനി സഭയിലെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് േതാമസ് പ്രഥമന്‍ ബാവയും സംസ്ഥാന മന്ത്രിമാരും മെത്രാപ്പോലീത്തന്മാരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് യാക്കോബായ സഭയുടെ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ എത്തും. 5 മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ സുന്നഹദോസില്‍ അധ്യക്ഷതവഹിക്കും.
കോട്ടയം ജില്ലയിലെ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍, അരീപ്പറമ്പ് സെന്റ് മേരീസ്, വെള്ളൂര്‍ സെന്റ് സൈമണ്‍സ്, വെള്ളൂര്‍ സെന്റ് തോമസ്, വടവാതൂര്‍ മാര്‍ അപ്രേം, തൃക്കോതമംഗലം സെന്റ് മേരീസ്, നാലുന്നാക്കല്‍ സെന്റ് ആദായിസ്, പുതുപ്പള്ളി സെന്റ് ജോര്‍ജ് പാട്രിയാര്‍ക്കല്‍ എന്നീ ഇടവകകള്‍ സന്ദര്‍ശിക്കും. 4.30 ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ സഭാ അടിസ്ഥാനത്തില്‍ പാത്രിയാര്‍ക്കിസ് ബാവക്ക് സ്വീകരണം നല്‍കും. ഒരു ലക്ഷം വിശ്വാസികള്‍ പങ്കെടുക്കും.
ശ്രേഷ്ഠ കതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 9 ന് റാന്നി, ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയുടെ കൂദാശ നിര്‍വഹിക്കും.
10 ന് രാവിലെ 7.30 ന് കോട്ടയം ഭദ്രാസനത്തിലെ കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്സ് സെന്ററില്‍ നിര്‍മിച്ചിരിക്കുന്ന സെന്റ് ജോര്‍ജ് ചാപ്പലിന്റെ കൂദാശ നിര്‍വഹിക്കും.
ഫെബ്രുവരി 17 ന് രാവിലെ ദല്‍ഹിയിലേക്ക് പോകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്നിവരെ സന്ദര്‍ശിക്കും. 19 ന് ലബനോനിലേക്ക് തിരികെപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: