മാളയില്ലെങ്കില് ഞാനില്ല. അരവിന്ദനിലൂടെയാണ് ഞാന്‍ ശ്രീമൂലനഗരം മോഹനനെ പരിചയപ്പെടുന്നത്. അതുല്യപ്രതിഭയായിരുന്നു മാള അരവിന്ദന്. സംഗീതത്തിലും നാടകത്തിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ശ്രീമൂലനഗരം വഴിയാണ് ഞാന്‍ സിനിമയിലെത്തുന്നത്. ദീര്‍ഘകാലമായുള്ള ബന്ധമാണ് മാളയുമായുള്ളത്. ഇന്നലെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയാണെന്ന സൂചനകളാണ് നല്‍കിയത്. അതിനിടയിലാണ് മരണം.
വിദ്യാധരന്
അച്ഛന്റെ (ടി.ജി രവി) സുഹൃത്തായ മാളച്ചേട്ടനെയാണ് എനിക്ക് പരിചയം. നാടകത്തില്‍ തുടങ്ങി അവസാനം നൂല്‍പ്പാലം വരെ അവര്‍ ഒരുമിച്ച് അഭിനയിച്ചു. സഹോദരങ്ങളെപ്പോലെയായിരുന്നു ഇരുവരും. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് അറിഞ്ഞതുമുതല്‍ അച്ഛന് ദക്ഷിണാഫ്രിക്കയില്‍ നിന്നും എന്നും രാവിലെയും വൈകീട്ടും വിളിച്ച് അദ്ദേഹത്തിന്റെ മകനോട് വിവരങ്ങള്‍ തിരക്കാറുണ്ടായിരുന്നു. നടനെന്ന നിലയ്ക്ക് മലയാളസിനിമയ്ക്ക് മാളച്ചേട്ടന്റെ വിയോഗം വലിയനഷ്ടമാണ്.
ശ്രീജിത് രവി
പൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള കലാകാരനായിരുന്നു മാളച്ചേട്ടന്. സംഗീതം, വാദ്യോപകരണം, അഭിനയം. അദ്ദേഹം കൈവെയ്ക്കാത്ത മേഖലയില്ല. ഹാസ്യത്തിന്റെ ഒരു കാലമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ ഇല്ലാതാകുന്നത്. വറ്റിവരണ്ടുപോയ ഹാസ്യത്തിന്റെ ഭൂമികയിലാണ് മലയാളചലച്ചിത്രലോകം. ജഗതിച്ചേട്ടന് ഒന്നിനും കഴിയാതെ ഇരിക്കുന്നു. കുതിരവട്ടം പപ്പു ആദ്യം പോയി. ഇപ്പോള്‍ ഇതാ മാള അരവിന്ദനും. മലയാളസിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ടശൈലി രൂപപ്പെടുത്തിയത് മാള അരവിന്ദനാണ്.
ജയരാജ് വാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: