ആലപ്പുഴ: നിസാര കുറ്റത്തിന് അറസ്റ്റ് ചെയ്ത് സ്വാതന്ത്ര്യം തടഞ്ഞുവയ്ക്കുന്ന നടപടി നീതീകരിക്കാനാവില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്. കുഞ്ഞിനു മരുന്നു വാങ്ങാന്‍ പോയ വ്യക്തിയെ ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ അറസ്റ്റ് ചെയ്ത് കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച കേസിലാണ് നടപടി. പുനലൂര്‍ കരവാളൂര്‍ സ്വദേശി ജി. ഹരിചന്ദ്രന്നായരെയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചത്. 2014 മേയ് മൂന്നിനായിരുന്നു സംഭവം. കമ്മീഷന് ഡിവൈഎസ്പിയില് നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരിലാണ് ഹരിചന്ദ്രന്നായരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കമ്മീഷന് മുമ്പാകെ അറിയിച്ചു. ഇത് ശരിയാണെങ്കില്‍ പരാതിക്കാരനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് കമ്മീഷന് ഉത്തരവില്‍ നിരീക്ഷിച്ചു. ഏഴുവര്‍ഷം വരെ ശിക്ഷ അനുഭവിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റ് ചെയ്യേണ്ട മാനദണ്ഡങ്ങളെ പറ്റി സുപ്രീംകോടതി പാസാക്കിയ ഉത്തരവ് എല്ലാവര്ക്കും ബാധകമാണെന്ന് കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിധിപ്പകര്‍പ്പ് എല്ലാ സ്റ്റേഷനുകളിലും അയച്ചു കൊടുക്കണമെന്ന് കമ്മീഷന് അംഗം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: