മാന്നാര്‍: ഇലഞ്ഞിമേല്‍ കേന്ദ്രീകരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ പീഡനകേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസമായി ഇലഞ്ഞിമേല്‍ കേന്ദ്രീകരിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ കിരണ്‍കുമാറിന്റെ നേതൃത്വത്തില്‍ ഗൂഢപദ്ധതിയാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി വള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഗേറ്റിന്റെ ഇരുവശത്തും ഡിവൈഎഫ്ഐയുടെ കൊടിമരം നാട്ടുകയും സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഈ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച വള്ളിക്കാവ് ദേവീക്ഷേത്രത്തിലെ സംഘസ്ഥാനില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കവെയാണ് ഇവര്‍ രാവിലെ പോലീസ് പിടിയിലാവുന്നത്.
അറസ്റ്റിലായ അജിത്തിന്റെ നേതൃത്വത്തിലാണ് എസ്എന്‍ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്നത്. കിരണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐക്കാരെ കൂട്ടിയെത്തിയാണ് എബിവിപി പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ എബിവിപി കോളേജ് അധികൃതര്‍ക്കും, ചെങ്ങന്നൂര്‍ പോലീസിനും നല്‍കിയിട്ടുണ്ട്. പീഡനകേസില്‍ പ്രതിയായ അജിത്തിനെ കോളേജില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: