മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കൈപ്പള്ളില്‍ വീട്ടില്‍ കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി സേവ്യറാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മാവേലിക്കര സ്റ്റേഷനില്‍ നിന്നിറങ്ങിയോടിയത്. തിങ്കളാഴ്ച വൈകിട്ട് ആറിന് ശേഷമാണ് സംഭവം. റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ നടക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ പത്തു മിനിറ്റുകള്‍ക്കുള്ളില്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്റെ തെക്കുഭാഗത്തുവച്ച് പോലീസ് ഓടിച്ചിട്ട് പിടിച്ചു. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: