കൊച്ചി: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ സണ്‍ഗ്ലാസ്, കീനി, മോയിജിം വിപണിയില്‍ എത്തിച്ചു. ഏറ്റവും സുതാര്യമായ നോണ്‍-ഗ്ലാസ് സണ്‍ഗ്ലാസ് ലെന്‍സായ മോയി പ്യൂര്‍ ലെന്‍സാണ് കീനിയുടെ സവിശേഷത.
പോറലുകളെ ചെറുക്കുന്ന സ്ക്രാച്ച് റെസിസ്റ്റന്‍സ് കോട്ടിങ്ങ് ആണ് മറ്റൊരു പ്രത്യേകത. കേരളത്തിലെ എല്ലാ പ്രമുഖ കണ്ണട കടകളിലും ലഭ്യം. വില 12,300 രൂപ.ഏറ്റവും നേര്‍മയാര്‍ന്ന തെര്‍മോ പ്ലാസ്റ്റിക് ഫ്രെയിമുകള്‍, ഫ്രെയിമിലെ ക്രമീകരിക്കാവുന്ന റബര്‍ നോസ് പാഡ് എന്നീ പ്രത്യേകതകളുമുണ്ട്.
മൂന്ന് അപൂര്‍വ്വ ധാതുക്കള്‍ ലെന്‍സില്‍ ഉപയോഗിക്കുന്ന ഏക കമ്പനി മോയിജിം ആണെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: