പ്രശസ്തിക്ക് വേണ്ടി മാത്രം ജ്യോതിഷം എന്ന ശാസ്ത്രത്തിന് പുറകെ പോകുകയായിരുന്നില്ല സുമതി വത്സന്. വര്‍ഷങ്ങളെടുത്ത് മനസ്സറിഞ്ഞ് പഠിച്ച് ശാസ്ത്രത്തിലൂടെ സഞ്ചരിച്ച് ആ വിദ്യ സ്വായത്തമാക്കുകയായിരുന്നു. ജ്യോതിഷം എന്നത് അത്ര ലഹരിയായിരുന്നു ഈ തൃശ്ശൂര്‍ സ്വദേശിയ്ക്ക്. സ്ത്രീകള്‍ അപൂര്‍വ്വമായി തെരഞ്ഞെടുക്കുന്ന ഈ മേഖലയെ ഒരു ജോലി എന്നതിനപ്പുറം പ്രണയിക്കുന്നു സുമതി. ഇന്ന് കേരളത്തിലെ തന്നെ മികച്ച ജ്യോതിഷ പണ്ഡിതരില്‍ പ്രമുഖയുമാണ് സുമതി വത്സന്. തന്റെ കര്‍മ്മം കൂടിയായി അവര്‍ ജ്യോതിഷത്ത കാണുന്നു.
തൃശൂര്‍ സ്വദേശിയായ സുമതി പഠിക്കുന്ന കാലത്തുതന്നെ ജ്യോതിഷ സംബന്ധമായ വിഷയങ്ങളില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. മുത്തച്ഛന് കുഞ്ഞുണ്ണി മേനോന്, അച്ഛന് രാംദാസ് മേനോന് എന്നിവര്‍ ജ്യോതിഷത്തില്‍ അറിവുള്ളവര്‍ ആയിരുന്നതിനാല്‍ സുമതിക്ക് ഈ രംഗത്തേക്ക് വരാന്‍ കൂടുതല്‍ പ്രചോദനമായി.
സ്കൂള്‍ കാലഘട്ടത്തിനുശേഷം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇവര്‍ക്ക് ജ്യോതിഷം തന്റെ പ്രധാന മേഖലയായി തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഈ ശാസ്ത്രത്തെക്കുറിച്ച് പഠിച്ചെടുക്കാന്‍ അത്ര താല്പ്പര്യമായിരുന്നെന്ന് സുമതി പറയുന്നു. ഇന്ന് എറണാകുളം കതൃക്കടവിലുള്ള സുമതിയുടെ വീട്ടിലെത്തുന്ന നാനാജാതിയില്‍പ്പെട്ട ആളുകളുടെ തിരക്ക് സൂചിപ്പിക്കുന്നതും ആ തീരുമാനം തെറ്റിയില്ല എന്നുതന്നെയാണ്. തന്റെ തീരുമാനവും തനിക്കായ് ഈശ്വരന് നീട്ടിയ കര്‍മ്മവും ഇതാണെന്ന് അവര്‍ വ്യക്തമാക്കുന്നു.
1998 മുതല്‍ ജ്യോതിഷം മേഖലയില്‍ ഉന്നത പഠനം നടത്തുന്ന സുമതി ഇതിനകം തന്നെ നിരവധി പുരസ്ക്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 2000 മുതല്‍ തന്നെത്തേടി ആളുകള്‍ വന്നു തുടങ്ങിയതും അവര്‍ ഓര്‍ക്കുന്നു. പതിനഞ്ച് വര്‍ഷമായി തന്റെ കര്‍മ്മം നിര്‍വ്വഹിച്ച് മുന്നോട്ട് പോകുമ്പോഴും ഏതൊരു മേഖലയിലുമെന്ന പോലെ പ്രവൃത്തി പരിചയമാണ് ഇവിടെയും ഏറ്റവും പ്രധാനമെന്ന് അവര്‍ പറയുന്നു.
ഏറെ പ്രശ്നമുള്ള പല ജാതകങ്ങളില്പ്പോലും ഈശ്വരകര്മ്മങ്ങള് കൊണ്ട് കുറേയൊക്കെ മാറ്റം വരുത്താന്‍ സാധിക്കും. ചില ജാതകങ്ങള്ക്കനുസരിച്ച് പാലിക്കേണ്ട പ്രാര്‍ത്ഥനകളും കര്‍മ്മങ്ങളും ഉണ്ട്. ഓരോരുത്തരും പരിഹാരമായി ചെയ്യേണ്ട ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി പറഞ്ഞുകൊടുക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. പല ജാതകങ്ങളും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് കൊണ്ടുപോകുക. പുതിയ കാര്യങ്ങള്‍ ഇന്നും മനസ്സിലാക്കിക്കൊണ്ടേയിരിക്കുന്നു. സുമതി പറയുന്നു.
എന്നാല്‍ കാണാന്‍ വരുന്നവരെ കൂടുതല്‍ പ്രയാസത്തിലാക്കാതെ വേണം നമ്മള് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ സങ്കടങ്ങള്‍ അനുഭവിക്കുന്നവര്‍ കാണാന്‍ വന്നാല്‍ അവരുടെ ജാതകം നോക്കി അവര്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ യഥാവിധി മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ അവരുടെ പ്രയാസങ്ങള്‍ വീണ്ടും പൊലിപ്പിച്ച് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ആരോഗ്യപരമായ കാര്യങ്ങളില്‍പ്പോലും കൃത്യമായി പ്രവചനം നടത്താനുള്ള കഴിവ് സുമതിയുടെ പ്രത്യേകത തന്നെയാണ്.
അസ്ട്രോളജി, ന്യുമറോളജി എന്നിവയില്‍ പ്രത്യേക സിദ്ധിയുള്ള സുമതിയ്ക്ക് ഇതിനകം നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. ജ്യോതിഷ ഭീഷ്മര്‍, ജ്യോതിഷ ശിരോമണി, ജ്യോതിഷ കേസരി, ജ്യോതിഷ വിശാരദ്, ജ്യോതിഷ സാരഥി എന്നിങ്ങനെ പുരസ്ക്കാരങ്ങള്‍ തേടിയെത്തുമ്പോഴും സുമതി തന്റെ കര്‍മ്മമേഖലയില്‍ കൂടുതല്‍ ശ്രദ്ധിച്ചു കൊണ്ടേയിരിക്കുന്നു. എറണാകുളം കതൃക്കടവ് പാലത്തിനടുത്ത് ഫാദര്‍ മാനുവല്‍ റോഡിലുള്ള ശ്രീവത്സം ആണ് ഇവരുടെ വീട്. ഭര്‍ത്താവ് വത്സന് തട്ടേങ്കാട്ട് ബിസിനസ്സുകാരന് ആണെങ്കിലും ജ്യോതിഷത്തില്‍ താല്‍പ്പര്യമുള്ള വ്യക്തി കൂടിയാണ്. എഞ്ചിനിയറിംഗ് ബിരുദധാരികളായ രണ്ട് ആണ്മക്കളാണ് ഈ ദമ്പതിമാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: