മഞ്ജുവാര്യര്‍ക്കും അഷ്ടപൗര്ണമിയിലെ ഈ വീട്ടമ്മമാര്‍ക്കും നൃത്തവഴി ഒന്നു തന്നെയായിരുന്നു. പ്രായം അരങ്ങിന് തടസ്സമല്ല, മനസില്‍ കലയുടെ ചിലമ്പൊലി ഉണ്ടെങ്കില്‍ ഏതുകലയിലും ആര്‍ക്കും വിസ്മയം തീര്‍ക്കാമെന്ന് തെളിയിക്കുകയാണ് ഈ കുടുംബിനികള്‍.
തൃശൂര്‍ നഗരത്തിനടുത്ത് പെരിങ്ങാവിലെ ഒരു വിടിന്റെ ടെറസിന്റെ മുകളില്‍ ഒത്തു ചേര്‍ന്നാണ് മോഹിനിയാട്ടത്തിന്റെ ലാസ്യവും തിരുവാതിരയുടെ ചുവടുകളും സ്വായത്തമാക്കിയത്. തങ്ങളുടെ ജിവിതത്തിരക്കുകള്ക്കിടയിലാണ് നൃത്തകലാകാരിയും പ്രജ്യോനികേതനിലെ അദ്ധ്യാപികയുമായ ഡോ.ഇ.സന്ധ്യയുടെ ശിക്ഷണത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്തുപേര്‍ കലയുടെ വിസ്മയരൂപം തീര്‍ക്കുന്നത്.
വാര്യര്‍ സമാജം വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ ആദ്യം ആരംഭിച്ചത് തിരുവാതിരയായിരുന്നു. അതോടൊപ്പം മോഹിനിയാട്ടത്തിന്റെ പദചലനങ്ങള്‍ കൂടി ഇവര്‍ മനസിലുറപ്പിച്ചു. അദ്ധ്യാപകര്‍,വീട്ടമ്മമാര്‍,ദേവസ്വം ബോര്‍ഡ് ജീവനക്കാരി എന്നിവരടങ്ങുന്നതാണ് കലാസംഘം. കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യരുടെ ഭാര്യ ഉഷ,അജിത,സുവിധ,കൊച്ചിന് ദേവസ്വം ബോര്‍ഡ് ജീവനക്കാരി രമാദേവി,അധ്യപികമാരായ സുശീല,ധന്യ,സംഗീത,ജയന്തി,പ്രീത എന്നിവടങ്ങുന്ന ടീം ഇതിനോടകം നിരവധി വേദികളില്‍ തങ്ങളുടെ കലയുടെ മുകുളങ്ങള്‍ വിടര്‍ത്തിക്കഴിഞ്ഞു.
ഒരു ദിവസത്തിലെ മുഴുവന്‍ സമയവും വീട്ടുജോലികള്‍ക്കും കുട്ടികളുടെയും ഭര്‍ത്താവിന്റേയും കാര്യങ്ങള്‍ നോക്കാന്‍ തന്നെ സമയംകിട്ടാത്ത അവസ്ഥയിലും ഒഴിവു സമയങ്ങള്‍ കണ്ടെത്തി കലയുടെ വിവിധ ഭാവങ്ങള്‍ മനസിലേറ്റിക്കൊണ്ട് അരങ്ങിലെത്തി കലാസ്വാദകര്‍ക്ക് മുന്നില്‍ ചാരുത പകരുകയാണ് ഈ വീട്ടമ്മമാര്‍. തിരുവാതിരകളി ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ചെങ്കിലും രണ്ടു വര്‍ഷം മുമ്പാണ് മോഹിനിയാട്ടത്തിന്റെ ലാസ്യത്തിലേക്ക് കടന്നത്.പെരിങ്ങാവ് കേന്ദ്രീകരിച്ച് അഷ്ടപൗര്ണ്ണമിയെന്ന പേരിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
ആദ്യം എട്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അപ്പോഴാണ് അഷ്ടപൗര്ണമിയെന്ന പേര് സ്വീകരിച്ചത്. എന്നാല്‍ പിന്നിട് കലാഭിരുചിയുള്ള കൂടുതല്‍ വീട്ടമ്മമാര്‍ എത്തിയെങ്കിലും പേരില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഈ അംഗനമാര്‍.വരും നാളുകളില്‍ കുടുതല്‍ സമയം കലാ പ്രവര്‍ത്തനത്തിന് നീക്കിവയ്ക്കണമെന്ന മോഹം ഉണ്ടെങ്കിലും ഇപ്പോള്‍ ചെയ്യുന്ന കലാപ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണ് ഇവര്‍. മോഹിനിയാട്ടത്തിന് നേതൃത്വം നല്കുന്ന ഡോ.ഇ.സുധ സാഹിത്യകാരി കൂടിയാണ്. നിരവധി പുരസ്കാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: